About Us

ഓം സര്‍വ്വമംഗള മംഗല്ലേൃ ശിവേ! സര്‍വ്വാ൪ത്ഥ സാധികേ ശരണേൃ ത്രൃംബകേ ദേവീ നാരായണീ നമോസ്തൂതേ

ചേരരാജാക്കന്മാരിൽ പ്രഭാവനായ രാജശേഖരകുലശേഖരന്റെ ഭരണകാലത്ത് തുടക്കം കുറിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കൊല്ലവർഷത്തെക്കാൾ പൗരാണികത്വമുള്ള വേണാടിന്റെ ചരിത്രത്തിൽ അനർഗളമായി ചൈതന്യം വർഷിച്ച്നിലകൊള്ളുന്ന പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് ശതാബ്തങ്ങളുടെ പാരമ്പര്യമുണ്ട്. ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ അധിനിവേശ കാലഘട്ടത്തിലായിരുന്നു ക്ഷേത്രോല്പത്തിയെന്നാണ്ചരിത്രസാക്ഷ്യം. പരമഹംസ സന്ന്യാ സികളിലൊരാൾ ഉഗ്രമൂർത്തിയായ കാളിയെ തപസു ചെയ്തു പ്രത്യഷപെടുത്തുകയും ആ ചൈതന്യ ധാര വലയം പ്രാപിക്കുകയും ചെയ്തതായാണ് ഐതീഹ്യം. എന്നാൽ കാലക്രമത്തിൽ ക്ഷേത്രത്തിന് അനാഥത്വം സംഭവിക്കുകയും തുടർന്ന് ക്ഷേത്ര ദേശക്കാരായ ഭക്തന്മാർ ചേർന്ന് ക്ഷേത്ര ഭരണം ഏറ്റെടുക്കുകയും ഒരു ക്ഷേത്ര സംരക്ഷണപൗരസമിതിക്ക്‌ രൂപം നല്കുകയും ചെയ്തു. എന്നാൽ ഈ സമിതിക്ക്‌ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്ഷേത്രം നവീകരിക്കുന്നതിനോകാര്യക്ഷമതയോടെ ക്ഷേത്ര കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ വന്ന സമയത്ത്, കൊല്ലത്തെ ഹൈന്ദവപ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകരെ ഉൾപ്പെടുത്തി സംരക്ഷണപൗരസമിതി പുന:സംഘടിപ്പിക്കപ്പെടുകയും 1990 സെപ്റ്റംബർ 1 നു ക്ഷേത്ര ഭരണം കൈമാറുകയും പുതിയ സമിതി നിലവിൽ വന്നിട്ടുള്ളതുമാണ്. അന്ന് നടന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര പുനര്നിർമ്മനപ്രവർത്തനം നടത്തുകയും തനി കേരളീയ മാതൃകയിലുള്ള ഒരു മഹാക്ഷേത്രം പടുത്തുയർത്തുകയും 1995 മാർച്ച്‌ 31 നു പുനപ്രതിഷ്‌ഠ നടത്തിയിട്ടുള്ളതുമാണ്.

ആലുവ തന്ത്രവിദ്യപീടത്തിലെ മുഖ്യാചാര്യനായിരുന്ന തന്ത്ര ശാസ്ത്ര ബ്രഹസ്പതി കല്പുഴ ദിവകരൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ നടന്ന നവീകരണ കർമ്മങ്ങൾക്കുശേഷം ദിവ്യമായ ഈ മഹാക്ഷേത്രം ദിനംപ്രതി ഐശ്വര്യം പ്രാപിച്ചു വരികയാണ്‌. ക്ഷേത്രമെന്ന പദത്തിന്റെ സാമാന്യ അർഥം ഹിന്ദദേവലയമെന്നാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും കലയും, സംസ്കാരവും, സാഹിത്യവും, ഭരണവ്യവസ്തിയും എല്ലാം വളർന്നത്‌ ക്ഷേത്ര സന്നിധികളിൽ നിന്നാണെന്ന് നമുക്ക് മനസിലാക്കാനാകും.പിതൃകമായി നമുക്ക് ലഭിച്ച സംസ്കൃതിയെ ഭാവി തലമുറയിലേക്കു വ്യാപരിക്കുവാൻ സാധ്യമാകുന്ന രീതിയിലാണ്‌ ക്ഷേത്രാചാരനുഷ്ടാനങ്ങളും ഉത്സവാദി കർമ്മങ്ങളും പുതിയകാവിൽ നടന്നുവരുന്നത്. തന്ത്രശാസ്ത്രവിധിപ്രകാരം ക്ഷേത്ര നിത്യനിധാനങ്ങളും ഉത്സവാദികളും വർഷികദ്രവ്യകലശവും നടക്കുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലോന്നാണിത്. എല്ലാ ചൊവ്വഴിച്ചയും കുരുതിപുഷ്പാന്ജലി, ശനി, ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടന്നുവരുന്ന രാഹുകാലനാരങ്ങാവിളക്ക് പൂജ എല്ലാ ഞായറാഴിച്ചയും നടക്കുന്ന അഭീഷ്ടഭലസിദ്ധി യജ്ഞം, മലയാള മാസത്തിലെ ആദ്യ ചൊവ്വഴിച നടക്കുന്ന മാവ് വിളക്ക് പൂജ, എല്ലാ മാസത്തിലും പൗർണമി ദിവസം നടക്കുന്ന പൗർണമി വിളക്ക് പൂജ,പൊങ്കല മഹോൽസവത്തോടും, നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാർതികൾക്ക് വേണ്ടി നടക്കുന്ന സമൂഹ സാരസ്വതയജ്ഞം,കർക്കിടക മാസത്തിലെ മകം നക്ഷത്രത്തിൽ നടക്കുന്ന സൌഭാഗ്യ പൂജ, എല്ലാ മാസവും ആയില്യം നാളിൽ നൂറുംപാലും, നവരത്രിയോടനുബന്ധിച്ചു 9 ദിവസം നീണ്ടുനില്ക്കുന്ന നവരാത്രി മഹോത്സവം, വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന മണ്ഡലചിറപ്പ് മഹോത്സവം, എല്ലാ മലയാള മാസവും ആദ്യ തിങ്കളഴിച അഖണ്ഡനാമജപയജ്ഞം എന്നിവ നടന്നുവരുന്നു.